ഇത്രയും നാളത്തെ കാത്തിരിപ്പിന് ശേഷം ഭാരതത്തിന് ആദ്യമായി ഒരു യുദ്ധസ്മാരകമുണ്ടായി. കഴിഞ്ഞ നാൽപ്പത് കൊല്ലമായി സുരക്ഷാ സേനകളുടെ ഈ ആവശ്യം ഗവൺമെന്റുകൾ അവഗണിയ്ക്കുകയായിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ സുരക്ഷയ്ക്കായി യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എല്ലാവരുടേയും നാമങ്ങൾ എഴുതിയ ഫലകങ്ങൾ ഉൾക്കൊള്ളിച്ചതാണ് ദേശീയ യുദ്ധസ്മാരകം
1960 ലാണ് ആദ്യമായി ദേശീയ യുദ്ധസ്മാരകം വേണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നത്. വിവിധ സർക്കാറുകൾ വിവിധ കാരണങ്ങൾ കൊണ്ട് നീട്ടിക്കൊണ്ടു പോയ ഈ സ്മാരക നിർമ്മാണം 2015ൽ ആണ് വീണ്ടും തീരുമാനത്തിനെടുത്തത്. 2014ൽ ലോക സഭാ തിരഞ്ഞെടുപ്പിന് മുൻപ് നരേന്ദ്ര മോദി താൻ അധികാരത്തിലെത്തിയാൽ ഈ സ്മാരകം നിർമ്മിയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. 2016ൽ ചർച്ചകൾ പൂർത്തിയാക്കി 2017ൽ ലോകം മുഴുവൻ നിന്ന് ഇതിന്റെ രൂപകൽപ്പനയ്ക്കായുള്ള ആഗോള ഡിസൈൻ മത്സരം നടത്തി. ചൈന്നെയിലുള്ള വി ബി ഡിസൈൻ ലാബ് എന്ന ആർക്കിടെക്ചർ കമ്പനി നൽകിയ രൂപകൽപ്പനയാണ് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. സ്മാരകത്തിനോടനുബന്ധിച്ച മ്യൂസിയം രൂപകൽപ്പനയിൽ മുംബൈയിലുള്ള SP +A സ്റ്റുഡിയോയുടെ രൂപകൽപ്പന വിജയിച്ചു. ലോകമെമ്പാടും നിന്ന് മുന്നൂറോളം പ്രശസ്ത ആർക്കിടെക്ചറൽ കമ്പനികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. മിലിട്ടറി എഞ്ചിനീയർ സർവീസ് ഈ രൂപകൽപ്പന പ്രകാരം അതിവേഗതയിൽ നിർമ്മാണം പൂർത്തിയാക്കി.
ധർമ്മചക്രത്തെ അടിസ്ഥാനമാക്കി പല നിരകളിലുള്ള വൃത്തങ്ങളായാണ് സ്മാരകത്തിന്റെ രൂപകൽപ്പന. മനുഷ്യന്റെ കണ്ണു കൊണ്ട് വായിക്കാനാവുന്ന 1. 5 മീറ്ററിൽ കൂടുതൽ ഉയരം കെട്ടിടത്തിനില്ല. ഡൽഹിയിലെ രാജ്പഥിൽ ഇന്ത്യാ ഗേറ്റിന് സമീപം പണിതിരിയ്ക്കുന്ന ഈ സ്മാരകം ആ പ്രദേശത്തിന്റെ ഭൂഭാഗദൃശ്യത്തിനനുഗുണമായി അത്യന്താധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ജന്തർ മന്തർ ഒക്കെപ്പോലെ ഭാരതീയ വാസ്തുശിൽപ്പരീതിയിലാണ് നിർമ്മാണം.
നമ്മുടെ ദേശത്തിനായി ജീവൻ ത്യാഗം ചെയ്ത വീരന്മാരായ മുഴുവൻ സൈനികരുടെയും പേരുകൾ ആലേഖനം ചെയ്ത ഈ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്യുമ്പോൾ ഈ സ്മാരക നിർമ്മാണം അറുപതാണ്ടുകൾ നീട്ടിവലിച്ച് അവരോട് നാം കാട്ടിയ നന്ദികേടിന് ഉചിതമായ പ്രായശ്ചിത്തമാണ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാക്ക് കൃത്യമായി പാലിച്ചെന്ന ചാരിതാർത്ഥ്യവും.
Discussion about this post