തിരുവനന്തപുരം: മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാമ്പുകളുടെ തോഴനായ വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തിരുവനന്തപുരം പൂജപ്പുരയില്‍ ശനിയാഴ്ച വൈകിട്ട് പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
[youtube youtubeurl=”https://youtu.be/zVTKB92sbuY” ][/youtube]
Discussion about this post