ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ നീങ്ങി ദേവീകുളം സബ്കളക്ടര്‍ രേണുരാജ്. ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന പരാതിയില്‍ ജോയ്സ് ജോര്‍ജിന് സബ് കളക്ടര്‍ നോട്ടീസ് നല്കി. ഇടുക്കി കൊട്ടാക്കമ്പൂരില്‍ എംപിയും ബന്ധുക്കളും ചേര്‍ന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തെന്ന പരാതിയില്‍ മാര്‍ച്ച് 7ന് ഭൂരേഖകള്‍ ഹാജരാക്കണമെന്ന് സബ് കളക്ടര്‍ രേണുരാജ് നിര്‍ദ്ദേശിച്ചു.
മുന്‍പ് രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭൂമിയുടെ പട്ടയം ഒരു വര്‍ഷത്തേക്ക് മുന്‍ സബ് കളക്ടര്‍ പ്രേം കുമാര്‍ റദ്ദാക്കിയിരുന്നു. ഇതില്‍ പരാതിയുമായി ജോയ്സ് ജോര്‍ജ് മുന്നോട്ട് വന്നപ്പോള്‍ നടപടി പുനഃപരിശോധിക്കാന്‍ സബ് കളക്ടര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Discussion about this post