ഇടുക്കി ജില്ലയില്‍ സംഭവിച്ച കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. ആത്മഹത്യകള്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന വെറും ആക്ഷേപങ്ങളാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയില്‍ ഏറ്റവും ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ആത്മഹത്യകള്‍ സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമുണ്ടാകുന്നതല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നിട്ട് ആയിരം ദിവസങ്ങള്‍ തികയുമ്പോള്‍ ആയിരം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇവ നടപ്പാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കാര്‍ഷിക കടങ്ങള്‍ മൂലം കഴിഞ്ഞ 2 മാസത്തിനിടെ ഇടുക്കിയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. മന്ത്രി കര്‍ഷകരെ അപമാനിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
Discussion about this post