അടച്ചിട്ട വ്യോമപാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് വ്യോമപാത തുറക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് ഉച്ചയോടെ ഇന്ത്യക്ക് കൈമാറും.വാഗാതിര്‍ത്തി വഴിയാണ് അഭിനന്ദന്‍ ഇന്ത്യയിലെത്തുക.ഇതിന് ശേഷമാകും വ്യോമപാത തുറക്കുകയെന്നാണ് വ്യക്തമാകുന്നത്.
അഭിനന്ദന്റെ മോചനത്തോടെ ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യാ പാക് അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പാകിസ്ഥാന്‍ നിര്‍ത്തിവച്ചത്.
ഇസ്ലാമാബാദ് മുള്‍ട്ടാന്‍ ലഹോര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും കഴിഞ്ഞ ദിവസംപാകിസ്ഥാന്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇത് പുനസ്ഥാപിച്ചിരുന്നു.
Discussion about this post