കോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രവേശനം നടത്തിയ പ്രിയങ്കാ ഗാന്ധി വദ്ര 12 കൊല്ലമായി രാഷ്ട്രീയത്തിലുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. പല തവണ പ്രിയങ്കാ ഗാന്ധി വദ്ര റാലികളിലും, ക്യാമ്പയിനുകളിലും പങ്കെടുത്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രിയങ്കയുടെ വരവ് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി വദ്ര മത്സരിക്കുകയാണെങ്കില്‍ തോറ്റതിന് ശേഷം രണ്ട് കൊല്ലം അവിടെയും ഇവിടെയും കറങ്ങിത്തിരിഞ്ഞതിന് ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന പറഞ്ഞ് വരുമെന്നും അമിത് ഷാ പറഞ്ഞു.
പ്രിയങ്കാ ഗാന്ധി വദ്രയുടെ വരവ് മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഒരു വിഷയമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്നും അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുെട പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി നിലവിലുള്ള 73 സീറ്റുകള്‍ മറികടന്ന് 74 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് ഒരു സ്ീറ്റും പോലും നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിച്ചു.
Discussion about this post