ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയെ വീണ്ടും തിരഞ്ഞെടുത്തു. മൂന്ന് കൊല്ലത്തേക്കാണ് കുംബ്ലെ ക്രിക്കറ്റ് കമ്മിറ്റിയുടെ തലവനായിരിക്കുക. ശനിയാഴ്ച ദുബായില്‍ നടന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഐ.സി.സി ഇക്കാര്യം വെളിപ്പെടുത്തിയത്. 2012 മുതല്‍ അനില്‍ കുംബ്ലെയാണ് ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മിറ്റി ചെയര്മാന്.
അതേസമയം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ താരങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഐ.സി.സി ബി.സി.സി.ഐക്ക് ഉറപ്പ് നല്കി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ ബി.സി.സി.ഐ ഐ.സി.സിയെ അറിയിച്ചിരുന്നു.
ഐ.സി.സിയുടെ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് യു.എ.ഇയും സ്കോട്ലന്റുമായിരിക്കും വേദിയാകുക. പുരുഷന്മാരുടെ ട്വന്റി20 യോഗ്യതാ മത്സരങ്ങള്‍ യു.എ.ഇയിലായിരിക്കും നടക്കുക. വനിതകളുടെ മത്സരങ്ങള്‍ക്ക് സ്കോട്ലന്റായിരിക്കും വേദിയാകുക.
Discussion about this post