ഹന്ദ്വാരയില് മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിതീകരണം . കഴിഞ്ഞ ദിവസം പ്രത്യാക്രമണം നേരിട്ട അഞ്ച് സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു .പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ് .
‘ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു , ഓപ്പറേഷന് പുരോഗമിക്കുകയാണ് ” എന്നാണു കരസേന വക്താവായ കേണല്‍ രാജേഷ് കാലിയ മാധ്യമങ്ങളോട് പറഞ്ഞത് .
ഇതുവരെ എട്ടുപേരാണ് കൊല്ലപ്പെട്ടത് . ഇതില്‍ ഭീകരര്‍ക്കും സൈനികര്‍ക്കും പുറമേ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു . ഏറ്റുമുട്ടല്‍ നടന്നതിന് ശേഷം പ്രദേശത്ത് നടത്തിയ തെരച്ചലിന് ഇടയില്‍ തീവ്രാദികള്‍ സുരക്ഷാസൈനികര്‍ക്ക് നേരെ വെടിയുതിര്ത്തത്തിലാണ് അഞ്ച് ജവാന്മാരുടെ മരണത്തിന് ഇടയായത് .
Discussion about this post