കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിലായി തെരുവ് നായയുടെ ആക്രമണം. കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ഉമ്മത്തൂർ സ്വദേശി ദിഖ്‌റ (8), കുന്നും മഠത്തിൽ ചന്ദ്രി(40) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ദിഖ്‌റ. ഇതിനിടെ പാഞ്ഞെത്തിയ തെരുവ് നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഇരുവരും നിലവിൽ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. നായയെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
Discussion about this post