ന്യൂഡൽഹി: റിമാല്‍ ചുഴലിക്കാറ്റിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 37 ആയി.
നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മഴയിൽ വീടുകൾ തകരുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തതോടെ നൂറുകണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി.
മേഖലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മിസോറാമില്‍ ആണ്. അസം, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചു. മിസോറമിൻ്റെ തലസ്ഥാനമായ ഐസ്‌വാളിലെ മെൽതം, ഹ്ലിമെൻ, ഫാൽകൗൺ, സേലം വെങ് മേഖലകളിൽ ചുഴലിക്കാറ്റ് 27 പേരുടെ ജീവൻ അപഹരിച്ചതായി സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇതുവരെ 27 പേരുടെ മൃതദേഹങ്ങൾ ദുരിതാശ്വാസ സംഘം കണ്ടെടുത്തു. നഗരത്തിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
മരിച്ചവർക്ക് 15 കോടി രൂപയും ദുരന്ത ബാധിതര്‍ക്ക് 4 ലക്ഷം രൂപയും മുഖ്യമന്ത്രി ലാൽദുഹോമ സംസ്ഥാന ദുരന്ത
നിവാരണ ഫണ്ട് പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് അസമിൽ നാല് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. അസമിലെ സോനിത്പൂർ ജില്ലയിൽ സ്കൂൾ ബസിനു മുകളിൽ മരം വീണ് 12 കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Discussion about this post