കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നു മരിച്ച ബഷീറിന്റെ സഹോദരി . കപ്പ കച്ചടവടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സഹോദരി അഭിസ ബീവി പറഞ്ഞു . മുന്നേ തന്നെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം ഇവര്‍ക്ക് ഇടയിലുണ്ടായിരുന്നു . കപ്പയുടെ കച്ചവടവുമായി ബന്ധപ്പെട്ട് ശനിയാഴ്ചയും തര്‍ക്കം നടന്നിരുന്നു .
ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ബഷീര്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് വീട്ടിലെത്തിയ മുഹമ്മദ് ബഷീര്‍ കുളിക്കാനൊരുമ്പോള്‍ മദ്യലഹരിയില്‍ അവിടെയെത്തിയ ഷാജഹാന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
ഇതിനിടെയും നടന്നത് രാഷ്ട്രീയ കൊലപാതകം ആണെന്ന ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് എത്തിയിരുന്നു . പെരിയ ഇരട്ട കൊലപാതകത്തിന് പകരമാണ് ചിതറയില്‍ നടന്ന കൊലപാതകം എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം . സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം എന്നും ആവശ്യപ്പെട്ടു . കൂടാതെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാര്‍ ആകണമെന്നും കോടിയേരി പറഞ്ഞു .
ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച സിപിഎം ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു .
Discussion about this post