കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തില്‍ ഏറെയും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍.അന്വേഷണ സംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് എസ്പി വി.എം മുഹമ്മദ് റഫീക്കിനെ സ്ഥലം മാറ്റിയത് വലിയ വിവാദമായിരുന്നു.അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണം വരെ ഉയര്‍ന്നിരുന്നു.
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാണ് പുതിയ സംഘത്തിന്റെ തലവന്‍. മുന്‍ തലവന്‍, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീഖ് അനാരോഗ്യ കാരണങ്ങളാല്‍ പിന്മാറിയതാണെന്നു പറയുന്നുണ്ടെങ്കിലും അന്വേഷണത്തിന്റെ ദിശ മാറ്റാനുള്ള നീക്കമായിരുന്നു പിന്നിലെന്ന ആരോപണം നിലനില്ക്കുന്നു. എസ്പി മാറിയതിനു പിന്നാലെ ഡിവൈഎസ്പി ഷാജുവിനെയും മാറ്റി.
പാര്‍ട്ടിയുടെ യുവജന,വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചവരും അന്വേഷണസംഘത്തില്‍ ഉണ്ട്.ഡി ഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെയാണ് കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
Discussion about this post