കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാധവ് രാജിവെച്ചു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് ഉമേഷ് ജാധവ് രാജി സമര്‍പ്പിച്ചു. കര്‍ണാടകയിലെ ചിഞ്ചോളിയിലെ എം.എല്‍.എയാണ് ഉമേഷ് ജാധവ്.
രാജിവെക്കാനുള്ള കൃത്യമായ കാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
ഉമേഷ് ജാധവ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചനകളും ലഭ്യമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കലബുരഗിയില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ അദ്ദേഹം മത്സരിച്ചേക്കാനുള്ള സാധ്യതകളും നിലനില്ക്കുന്നു.
2013ലായിരുന്നു ഉമേഷ് ജാധവ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇതിന് മുന്‍പ് അദ്ദേഹം കലബുരഗിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നു.
Discussion about this post