മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയേറ്റില്‍. കേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ ഇറങ്ങിയ 12ാം പ്രതി അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിന് ശേഷം സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. ഗൂഢാലോചനക്കുറ്റമാണ് അഭിനാഷിനെതിരെയുള്ളത്.
കേസില്‍ പങ്കുള്ള 4 സി.പി.എം പ്രവര്‍ത്തകരെ സി.പി.എം പുറത്താക്കിയിരുന്നെങ്കിലും അഭിനാഷ് ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ക്കെതിരെ നടപടി എടുത്തിരുന്നില്ല. അഭിനാഷിനെതിരെ കള്ളക്കേസാണുള്ളതെന്ന് എസ്.എഫ്.ഐ വാദിക്കുന്നു. എ്‌നാല്‍ ജനങ്ങളെ പറ്റിക്കാനായി പ്രതികളെ ആദ്യം പുറത്താക്കുകയും പിന്നീട് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന രീതിയാണ് സി.പി.എമ്മിനുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post