നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി . ‘തമിഴരശന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റ തിരിച്ചു വരവ്.
ബാബു യോഗ്വേശരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ല്‍ ഒരു ഡോക്ടര്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്. ലൊക്കേഷന്‍ ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി.കഴിഞ്ഞ നാല് വര്‍ഷമായി സുരേഷ് ഗോപി സിനിമാരംഗത്തു നിന്നും വിട്ട് നില്കുകയായിരുന്നു.2015 ല്‍ ‘മൈ ഗോഡ്’ എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ അഭിനയിച്ചത്
.സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാവും സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്നും സിനിമയില്‍ സജീവമാകുന്ന മകന് ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ടാവുമെന്നുമൊക്കെ ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു.ഇതിന് മുന്‍പേ ഐ എന്ന തമിഴ് സിനിമയിലാണ് താരം അഭിനയിച്ചത്.പിന്നീട് സിനിമയില്‍ നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു
Discussion about this post