ഇന്ത്യന്‍ നാവിക സേനയ്ക്ക് നേരെ പാക്കിസ്ഥാന് നടത്തിയ നുണപ്രചരണം തുറന്ന് കാട്ടി ഇന്ത്യന്‍ നാവിക സേന. പാക്കിസ്ഥാന്റെ നാവിക അതിര്‍ത്തി മറികടക്കാന്‍ ഒരു ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ശ്രമിച്ചുവെന്ന് പാക്കിസ്ഥാന് ആരോപിച്ചു. തങ്ങള്‍ തങ്ങളുടെ കഴിവുപയോഗിച്ച് ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തിരിച്ചയച്ചുവെന്നാണ് പാക്കിസ്ഥാന് വാദം. ഇത് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് ഒരു വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.
എന്നാല്‍ ഈ വീഡിയോ 2016, നവംബര്‍ 18ലെയാണെന്ന് ഇന്ത്യന്‍ നാവിക സേന വ്യക്തമാക്കി. ഭീകരവാദത്തിന് നേരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തില്‍ നിന്നും പാക്കിസ്ഥാന് ഭീകരരെ പിന്തുണയ്ക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടിയാണ് പാക്കിസ്ഥാന് ഇതുപോലുള്ള ആരോപണങ്ങള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന് സമാധാനമാഗ്രഹിക്കുന്നത് കൊണ്ടാണ് ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ ആക്രമിക്കാതിരുന്നതെന്നും പാക്കിസ്ഥാന് ആരോപിച്ചിരുന്നു.
ഇതിന് മുന്‍പ് ഇരു രാജ്യങ്ങളുടെയും നാവിക സേന ഏറ്റുമുട്ടിയത് 1971ലെ ഇന്ത്യാ-പാക്കിസ്ഥാന് യുദ്ധത്തിലാണ്.
Discussion about this post