ബന്ധു നിയമന വിവാദത്തിലകപ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നല്‍കിയ പരാതിക്ക് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതി നല്‍കി 2 മാസം കഴിയുന്ന വേളയിലാണ് മറുപടി വന്നിട്ടുള്ളത്. കെ.ടി.ജലീല്‍ തന്റെ ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചുവെന്നാണ് വിവാദമുള്ളത്. ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിയുടെ വിയോജനക്കുറിപ്പിനെ മറികടന്നാണ് കെ.ടി.ജലീല്‍ നിയമനം നടത്തിയത്.
Discussion about this post