റാഫേല്‍ കേസില്‍ ഹര്‍ജിക്കാരിലൊരാളായ അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്ത്. കേസില്‍ പ്രശാന്ത് ഭൂഷണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ച രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചവയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതേപ്പറ്റി ഒരന്വേഷണം നടന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷണിന്റെ രേഖകള്‍ കോടതി സ്വീകരിച്ചില്ല.
ഔദ്യോഗിക രഹസ്യ ആക്റ്റിന്റെ ലംഘനമാണിതെന്നും രാജ്യത്തെ രണ്ട് പത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എ.ജി വാദിച്ചു. രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണും മറ്റ് ചിലരും സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post