എന്‍.ഡി.എ സര്‍ക്കാര്‍ ഭരണം അതിന്റെ അവസാന വര്‍ഷത്തില്‍ എത്തി നില്ക്കുമ്പോള് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന തോതിലാണെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. തങ്ങള്‍ പ്രതീക്ഷിച്ചിച്ച രീതിയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 75 ശതമാനം പേര് അഭിപ്രായപ്പെട്ടു. 2019ല്‍ നടത്തിയ സര്‍വ്വേയുടെ ഫലമാണിത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ സര്‍വ്വേകളിലൊന്നും ഇത്രയധികം പേര് എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല. ഓണ്‍ലൈനില്‍ ഇന്ത്യന്‍ പൗരന്മാരുടെ കൂട്ടായ്മയായ ലോക്കല്‍ സര്‍ക്കിള്‍സ് എന്ന വെബ്സൈറ്റാണ് സര്‍വ്വേ നടത്തിയത്.
സാധനങ്ങളുടെ വില, തൊഴിലില്ലായ്മ, അടിസ്ഥാന വികസനം, ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം 5 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചപ്പെട്ട രീതിയിലാണെന്ന് 30 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ച രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് 45 ശതമാനം പേര് അഭിപ്രായപ്പെട്ടു. 2018ല്‍ ഈ ശതമാന നില യഥാക്രമം 17, 29 എന്നായിരുന്നു.
പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നുവെന്ന് 70 ശതമാനം പേര് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവെന്ന് 64 ശതമാനം പേര് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കപ്പെട്ടുവെന്ന് 81 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 65 ശതമാനം പേരായിരുന്നു അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്.
വര്‍ഗ്ഗീയവാദത്തിനെതിരെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന് 69 ശതമാനം പേരാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം 50 ശതമാനം പേരായിരുന്നു വര്‍ഗ്ഗീയവാദത്തിനെതിരെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞത്.
അതേസമയം ഇന്ത്യയ്ക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്ന് 85 ശതമാനം പേര് പറഞ്ഞു. കൂടാതെ പാക്കിസ്ഥാനെതിരെ ഇന്ത്യ എടുത്ത നടപടി ശരിയാണെന്ന് 81 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Discussion about this post