ജയ്ഷ്-എ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തലവനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനം ഫ്രാന്‍സിന് ലഭിച്ചതിന് ശേഷമാണ് ഈ പ്രതികരണം. ഇന്ത്യയെ പോലെത്തന്നെ ഫ്രാന്‍സിനെയും ഭീകരവാദം ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അലക്സാണ്ടര്‍ സിഗ്ലര്‍ പറഞ്ഞു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നതിന്റെ യുക്തിയെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്ഷ്-എ-മുഹമ്മദിനെ ഒരു ഭീകരവാദ സംഘടനയായിരിക്കുമ്പോള്‍ അതിന്റെ തലവനെയും ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നാണ് ഫ്രാന്‍സിന്റെ നയം.
2017ല്‍ മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ വേണ്ടി യു.എസും യു.കെയും പ്രമേയം കൊണ്ടുവന്നപ്പോള്‍ ഫ്രാന്‍സ് അതിനെ പിന്തുണച്ചിരുന്നു.
Discussion about this post