ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്റിന് രണ്ടാമൂഴം നല്കാന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചാല്‍ ജയസാധ്യതയില്ലെന്നായിരുന്നു ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. പി.രാജീവിനെയോ സാജു പോളിനേയോ ചാലക്കുടിയില്‍ മത്സരിപ്പിക്കണം എന്നായിരുന്നു അവരുടെ ശുപാര്‍ശ.
ഇന്നസെന്റിന് ചാലക്കുടിയില്‍ രണ്ടാമൂഴം നല്കുന്ന പക്ഷം അതിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി യോഗത്തില്‍ വാദമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കണം എന്ന അഭിപ്രായമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്.
2014 ല്‍ ചാലക്കുടിയില്‍ ഇന്നസെന്റെ് മത്സരിക്കാനെത്തിയപ്പോള്‍ ഇടതുപക്ഷം പോലും ജയം പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം.
ഇന്നസെന്റ് തോറ്റാല്‍ തങ്ങളെ പറയല്ലേ എന്നാണ് മണ്ഡലം കമ്മറ്റിയുടെ നിലപാട്. ഇന്നസെന്റ് എംപി എന്ന നിലയില്‍ പൂര്‍ണപരാജയമെന്ന ആരോപണം ശരിവെക്കുന്നതാണ് എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തലെന്ന് എതിര് പക്ഷം പറയുന്നു. പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാത്ത വിധത്തില്‍ സിപിഎം ദുര്‍ബലമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Discussion about this post