ഇന്ത്യന്‍ വ്യോമസേനയുടെ ഒരു മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ബിക്കാനറിന് സമീപം തകര്‍ന്ന് വീണു. സംഭവത്തില്‍ പൈലറ്റ് സുരക്ഷിതനാണ്. തകര്‍ന്ന് വീഴുന്ന വിമാനത്തില്‍ നിന്നും പൈലറ്റ് പാരച്ച്യൂട്ട് ഉപയോഗിച്ച് താഴേക്ക് സുരക്ഷിതനായി എത്തിയിരുന്നു.
പതിവ് പറക്കിലിനിടെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. ബിക്കാനറിന് സമീപമുള്ള നാലിലുള്ള വ്യോമസേന ആസ്ഥാനത്ത് നിന്നുമായിരുന്നു വിമാനം ഉയര്‍ന്നത്. ബിക്കാനറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ശോഭാസര് കീ ധാനിയിലാണ് വിമാനം തകര്‍ന്ന് വീണതെന്ന് ബിക്കാനര്‍ എസ്.പി പ്രദീപ് മോഹന്‍ ശര്‍മ അറിയിച്ചു. സംഭവസ്ഥലത്ത് പോലീസെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായിരിക്കും.
Discussion about this post