സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട പ്രധാന്യത്തെകുറിച്ച് ബോധവല്‍കരിക്കാന്‍ വോട്ട് വണ്ടിയെത്തുന്നു. . ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും വോട്ടുവണ്ടി എത്തും.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. കളക്ടര്‍ കെ വാസുകി വോട്ടുവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസം വരെ വോട്ടുവണ്ടി മണ്ഡലങ്ങളില്‍ പര്യടനം നടത്തും.
ആദ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം വരുന്നത്. വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതിനൊപ്പം വോട്ട് ചെയ്യാന്‍ പരിശീലിപ്പിക്കുകയും ചെയ്യും. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസും അതാത് ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
Discussion about this post