വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തീരുമാനിച്ചതിനെതിരെയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരിനെയും തീരുമാനിച്ചതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. കൊലപാതകക്കേസില്‍ വിചാരണ നേരിടാന്‍ പോകുന്നയാളെയാണ് സി.പി.എം തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശ് പ്രതികരിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ഒരു പ്രതിയാണ് പി.ജയരാജന്‍. മറ്റൊരു പ്രതി സി.പി.എം നേതാവായ ടി.വി.രാജേഷാണ്.
സ്ത്രീപീഡനക്കേസിലും ആത്മഹത്യാപ്രേരണക്കേസിലും പ്രതിയായിരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്ന് എം.ടി.രമേശ് ചൂണ്ടിക്കാട്ടി. ശശി തരൂര്‍ ജാമ്യം നേടിയാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം യു.ഡി.എഫിനൊപ്പം ആര്‍.എം.പി നില്‍ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ച യു.ഡി.എഫിനൊപ്പം ആര്‍.എം.പി ചേരുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post