സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് പുതിയ ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജന്‍. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേല്‍ക്കുക.നേരത്തെ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, എംവി ജയരാജൻ ആക്ടിങ് ജില്ലാ സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള എം വി ജയരാജൻ നിയമബിരുദധാരിയാണ്
ലൈംഗിക ആരോപണവിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി വീണ്ടും നേതൃനിരയിലേക്ക് വരും. ജില്ലാകമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായാണ് വിവരം.
Discussion about this post