തെരഞ്ഞെടുപ്പില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി
ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കേടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
നശിക്കാന്‍ സാധ്യതയില്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിഫ്ലക്സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഇതിന്റെ ഉപയോഗം തടയണമെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി ഇത്തരത്തിലൊരു ഉത്തരവിറക്കിയത്.
പരിസ്ഥിതി സൗഹാര്‍ദപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശം വെച്ചിരുന്നതായി ഇലക്ഷന് കമ്മീഷന് കോടതിയില്‍ വ്യക്തമാക്കി.
Discussion about this post