പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകവേഷമിടുന്ന വിവേക് ഒബ്‌റോയിക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ധാരാലി ഗ്രാമത്തിലെ ഗംഗഘട്ടില്‍ മഞ്ഞില്‍ നഗ്‌നപാദനായി നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഒബ്‌റോയിയുടെ കാലിനു പരിക്കേറ്റത്. ‘മേരികോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമങ് കുമാറാണ് ചിത്രമൊരുക്കുന്നത്.
Discussion about this post