പാലച്ചുവട് യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ മുഖ്യ പ്രതി അടക്കം ആറ് പേര്‍ പിടിയിലായി.മുഖ്യപ്രതിയായ അസീസ്,അസീസിന്റെ മകന്‍ അനീസ് എന്നിവരാണ് പൊലീസ് പിടിയിലായത്.സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.ഇവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പടുത്തും.
ശനിയാഴ്ച പുലര്‍ച്ചെ നാലരയോെടയാണ് വെണ്ണല ചക്കരപ്പറമ്പ് തെക്കേപാടത്ത് വര്‍ഗീസിന്റെ മകന്‍ ജിബിനെ(34) വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലച്ചുവട്-വെണ്ണല റോഡില്‍ ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിന് എതിര്‍വശം റോഡരികിലാണ് മൃതദേഹം കിടന്നത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ തെറ്റിദ്ധാരണയുണ്ടാക്കി അസീസെന്ന വ്യക്തിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു.
Discussion about this post