മാറാട് കലാപക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജീവപരന്ത്യം ശിക്ഷ വിധിച്ച പ്രതി മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ബീച്ചിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മാറാട് കേസില്‍ ചില പ്രതികള്‍ക്ക് സുപ്രികോടതി ജാമ്യമനുവദിച്ചിരുന്നു . ഇല്ല്യാസ് ജാമ്യത്തിലായിരുന്നു . മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.
രണ്ട് ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വെള്ളയില്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു .എന്നാല്‍ ആത്മഹത്യ ആകാമെന്നാണ് ബന്ധുക്കള്‍ നല്കുന്ന സൂചന . അതേ സമയം സംഭവത്തെകുറിച്ച് വിശദമായി അന്വേഷണം നടത്തുവെന്ന് പോലിസ് അറിയിച്ചു.
Discussion about this post