സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് “ഒന്നാണ് നാം ഒന്നാമതാണ് കേരളം ” പരസ്യം കെ.എസ്.ആര്.ടി.സിയ്ക്ക് നല്കാന് ചിലവഴിച്ചത് ഒരു കോടി രൂപ . കഴിഞ്ഞ മാസം 16 മുതല്‍ അയ്യായിരം ബസുകളിലാണ് പരസ്യം പതിപ്പിച്ചു തുടങ്ങിയത് .
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നതോടെ ബസുകളില്‍ നിന്നും ഒരു കോടി രൂപ മുടക്കി പതിച്ച പരസ്യം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാതെ മെല്ലെപ്പോക്ക് തുടരുകയാണ് . കോടികള്‍ മുടക്കിയതായതിനാല് നീക്കം ചെയ്യല്‍ സാവധാനം മതിയെന്ന നിലപാടിലാണ് ഇടത് യൂണിയനുകള്‍ .
ലോക്കല്‍ മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് പരസ്യം പതിപ്പിച്ചത് . ‘ പറഞ്ഞതെല്ലാം ചെയ്തു കഴിഞ്ഞു ഇനി നവകേരള നിര്‍മ്മാണം ‘ എന്ന തലക്കെട്ടോടു കൂടി ഓരോ വകുപ്പും പൂര്‍ത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .
ലോക്കല്‍ ബസ് ഒന്നിന് 2000 രൂപയും സൂപ്പര്‍ ഫാസ്റ്റ് ബസ് ഒന്നിന് 2,700 രൂപ എന്ന നിരക്കിലാണ് പരസ്യം നല്‍കിയിരിക്കുന്നത് .
മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു . ഇതേ തുടര്‍ന്ന് പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്കി . എന്നാല്‍ ഭൂരിഭാഗം ബസുകളിലും പരസ്യം നീക്കം ചെയ്തട്ടില്ല . പരസ്യം നീക്കം ചെയ്യാത്ത പക്ഷം കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Discussion about this post