ഡല്‍ഹി: നാലു ദിവസത്തിനുള്ളില്‍ 453 കോടി അടച്ചില്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയില്‍വാസമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ കമ്പനി ലൊ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. നാല് ദിവസത്തിനകം അടക്കണമെന്നാണ് നിര്‍ദ്ദേശം
റിലയന്‍സ് കമ്യൂണിക്കേഷന് ടാക്‌സ് റീഫണ്ട് ഇനത്തില്‍ 260 കോടി രൂപ നല്‍കാന്‍ എസ്ബിഐയോടും മറ്റ് ബാങ്കുകളോടും നിര്‍ദേശം നല്‍കാന്‍ ട്രിബ്യൂണല്‍ തയ്യാറാവാത്തത് അനില്‍ അബാനിയ്ക്ക് തിരിച്ചടിയായത്.
മൊത്തം നല്‍കാനുള്ള 571 കോടി രൂപയില്‍ 118 കോടി രൂപ ആര്‍കോം ഇതിനകം നല്‍കിയിരുന്നു.
Discussion about this post