വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കാന്‍ പോകുന്നുവെന്നു അഭ്യൂഹം.അടുത്ത സുഹ്യത്തുക്കളോട് അദ്ദേഹം മത്സരിക്കുമെന്ന വിവരം പങ്കുവെച്ചുവെന്നാണ് വിവരം.കേരളാ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതിനാല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ അപേക്ഷ നല്‍കിയേക്കും.അഴിമതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് മത്സരിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2027 ഡിസംബര്‍ മാസം മുതലാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനില്‍ ആകുന്നത്.തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയില്‍ 2017 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ‘ഓഖി’ രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. ആറു മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്
Discussion about this post