ഗോഹാട്ടി: അസമിലെ പല്‍റ്റന്‍ ബസാറില്‍ നിന്ന് അഞ്ച് തീവ്രവാദികളെ പിടികൂടി. അചിക് നാഷണല്‍ ലിബറേഷന്‍ ആര്‍മി(എഎന്എല്എ) എന്ന വിഘടന സംഘടനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് സുബേര്‍ സംഗ്മ ഉള്‍പ്പെടെ അഞ്ചു തീവ്രവാദികളാണ് അറസ്റ്റിലായത്.
ആക്രമണ പദ്ധതികളെക്കുറിച്ചു ചര്‍ച്ചനടത്താന്‍ എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. മറ്റുള്ളവര്‍ പിടികൊടുക്കാതെ മുങ്ങി. ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തും അസമിന്റെ താഴ്വരയിലുമാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം.
Discussion about this post