പരീക്കറുടെ വിയോഗത്തെ തുടര്‍ന്നു തിങ്കളാഴ്ച രാജ്യത്തു ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനത്തും ദുഃഖസൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ച കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകം യോഗം ചേരും.
സമാനതകളില്ലാത്ത നേതാവാണു പരീക്കറെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ആധുനിക ഗോവയുടെ ശില്‍പി. പ്രതിരോധമന്ത്രി ആയിരുന്നപ്പോള്‍ രാജ്യസുരക്ഷയ്ക്കായും മറ്റും സുപ്രധാനമായ തീരുമാനങളാണ് അദ്ദേഹം കൈക്കൊണ്ടതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ് പരീക്കറുടേത്. രോഗം ഉണ്ടായിട്ടും അദ്ദേഹം പോരാടാനുള്ള മനസ്സ് കാണിച്ചു.മികച്ച പ്രതിച്ഛായ സൂക്ഷിച്ച, ജനങ്ങളെ നന്നായി സേവിച്ച പരീക്കറെ ഇന്ത്യയ്ക്കും ഗോവയ്ക്കും മറക്കാനാവില്ലെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍.
അതേ സമയം പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ നടത്തുക. പ്രധാനമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവരടക്കമുള്ളമുള്ളവര്‍ ഗോവയിലെത്തും
ഗോവമുഖ്യമന്ത്രികൂടിയായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം.
Discussion about this post