പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം തവണ കൂടി അധികാരം നല്കിയാല് പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. ഇന്ത്യയുടെ വിധിതന്നെ മോദി മാറ്റി എഴുതുമെന്നും ശര്‍മ്മ പറഞ്ഞു.’ഗാന്ധി കുടുംബം ഈ രാജ്യത്തിന് വേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല. സിംഹത്തിന് തുല്യനായ നമ്മുടെ പ്രധാനമന്ത്രി കരുത്തനായി തന്നെ നിലനില്‍ക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ വിധി തന്നെ മാറ്റി എഴുതും. ഇന്ത്യയുടെ ഭൂപടം മാത്രമല്ല, പാകിസ്ഥാന്റെ ഭൂപടവും അദ്ദേഹം മാറ്റിയെഴുതും.’ മഹേഷ് ശര്‍മ്മ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്നും പ്രിയങ്ക ഗാന്ധിയെ ‘പപ്പുവിന്റെ പപ്പി’ എന്നും സംബോധന ചെയ്തു.’തനിക്ക് പ്രധാനമന്ത്രിയാകണമെന്നാണ് ‘പപ്പു’ പറയുന്നത്. അഖിലേഷ് യാദവിനും, മായാവതിക്കും ശേഷം ‘പപ്പു’ വന്നിരിക്കുകയാണ്, കൂടെ ‘പപ്പി’യും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പ് അവര്‍ ഇന്ത്യയുടെ പുത്രിയല്ലായിരുന്നോ? അവര്‍ കോണ്‍ഗ്രസിന്റെ പുത്രി അല്ലായിരുന്നോ? അവര്‍ സോണിയാ ഗാന്ധിയുടെ പുത്രി അല്ലായിരുന്നോ? പുതിയതായി എന്താണ് അവര്‍ ജനങ്ങള്‍ക്ക് നല്കാന് പോകുന്നത്?’ മഹേഷ് ശര്‍മ്മ ചോദിച്ചു
Discussion about this post