ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ പതിമൂന്നുകാരിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. പ്രതി ബംഗളൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.
വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.
നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. രാജസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നാലു പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേര് പിടിയിലായത്.
ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു എന്നിവരാണ് പൊലീസ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ്.
Discussion about this post