ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പട്ടിക നാളെ പ്രഖ്യാപിക്കും. ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാവുമോയെന്ന ചോദ്യത്തിന് ആരെല്ലാം മത്സരിക്കുമെന്നതില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.
പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും, ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും, ചാലക്കുടിയില്‍ ടോം വടക്കനും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലത്തും ന്യൂനപക്ഷ പ്രാതിനിധ്യമാകും ഉണ്ടാവുക. അഞ്ച് സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് എന്‍ഡിഎ തീരുമാനം.
Discussion about this post