ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്ക് പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
#WATCH: Stage collapses during BJP's "holi milan" programme in Sambhal. BJP Kisan Morcha leader Avdesh Yadav & others injured in the incident. (22.03.2019) pic.twitter.com/cBnUvaf2gB
— ANI UP/Uttarakhand (@ANINewsUP) March 23, 2019
ഉത്തര്‍പ്രദേശിലെ സാബലിലാണ് സംഭവം. നേതാക്കള്‍ നില്ക്കുന്ന വേദി തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് നിരവധിപ്പേര്‍ വേദിയില്‍ നില്ക്കുന്നുണ്ടായിരുന്നു. ആളുകളുടെ ബാഹുല്യമാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post