മൈസൂരു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു . 17 ന് മൈസൂരുവില്‍ ബിരുദദാനചടങ്ങുകള്‍ നടന്നിരുന്നു . ഇതിന്റെ തുടര്‍ച്ചയായി അമൃതാനന്ദമയി മഠത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഓണററി ഡോക്ടറേറ്റ് ബിരുദം മൈസൂര്‍ സര്‍വകാലാശ വൈസ് ചാന്‍സലര്‍ പ്രൊഫ.ജി.ഹേമന്ത കുമാര്‍ അമൃതാനന്ദമയിക്ക് സമ്മാനിച്ചു . മൈസൂരു സര്‍വകലാശാലയുടെ തൊണ്ണൂറ്റിയൊന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മാതാ അമൃതാനന്ദമയി ദേവിക്ക് ഡോക്ടറേറ്റ് നല്കി ആദരിച്ചത് .
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാര്‍ ചൌബേ . കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ദോ.വിപി മഹാദേവന് പിള്ള , മൈസൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ലിംഗരാജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .
‘ഇന്നത്തെ സര്‍വകലാശാലകളില്‍, എത്രത്തോളം സാമ്പത്തിക സഹായം ലഭ്യമാക്കി. എത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ബൗദ്ധിക ശക്തിയിലൂടെ എന്തൊക്കെ നേടി എന്നതിനെയൊക്കെ ആശ്രയിച്ചാണ് അധ്യാപകരുടെയും ഗവേഷകരുടെയും സ്ഥാനക്കയറ്റവും മറ്റും തീരുമാനിക്കുത്. എന്നാല്‍ അത്തരം കാര്യങ്ങളോടൊപ്പം അവരുടെ കണ്ടുപിടിത്തങ്ങള്‍ എത്രത്തോളം സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ഉപകാരപ്പെടും എന്നും ദരിദ്രര്‍ക്കും മറ്റും എത്രത്തോളം സേവനങ്ങള്‍ ലഭ്യമായി എന്നതും കൂടി കണക്കിലെടുക്കേണ്ടതാണ്’, അമൃതാനന്ദമയി പറഞ്ഞു.
Discussion about this post