കോണ്‍ഗ്രസിന്റെ വനിതാ നേതാവും ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ ഓച്ചിറ പൊലീസ് പോക്സോ കേസെടുത്തു. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ വീട്ടിലെത്തിയ ബിന്ദുകൃഷ്ണ മാതാപിതാക്കളുടെ ഫോട്ടോ എടുത്ത് ,സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയെ തിരിച്ചറിയാന്‍ സഹായിക്കും എന്നതിനാലാണ് ബിന്ദുകൃഷ്ണയ്ക്കെതിരെ കേസെടുത്തത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് ബിന്ദുകൃഷ്ണയ്ക്കെതിരെ കേസെടുത്തത്. ഓച്ചിറ പോലിസാണ് കേസ് രജ്സറ്റര്‍ ചെയ്തത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് ബിന്ദുവിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഇരയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ പ്രചരിപ്പിക്കരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് കേസ് പരാതിയെ തുടര്‍ന്ന് ബിന്ദു ഫേസ്ബുക്കില്‍ നിന്ന് തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
Discussion about this post