പാക് സൈനിക താവളത്തിനു നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ പാക്ക് സൈനികതാവളം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ അഖ്നൂര്‍ സെക്ടറിലുള്ള പാക് സൈനിക താവളമാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൈനിക താവളം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.
കശ്മീരിലെ പൂഞ്ചില്‍ ഇന്നും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു . ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൊല്ലപ്പെടുകയും ചെയ്തു. പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാന് കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചക്കിടെ പാക് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം രണ്ടായി.
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് അശാന്തമായ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമാക്കിക്കൊണ്ടാണ് പാകിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇതിന് പ്രത്യാക്രമണമായാണ് ഇന്ത്യന്‍ സേനയുടെ ആക്രമണമെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല .
#WATCH Indian Army video of Pakistani base destroyed in Indian firing in Akhnoor sector(J&K), Army sources say upside down Pakistan flag a signal for SOS (extreme danger/distress) pic.twitter.com/2srna7kS7P
— ANI (@ANI) March 24, 2019
Discussion about this post