കമലഹാസന്‍ നേരത്തെ പിണറായി വിജയനെ കണ്ടപ്പോള്‍ഫയല്‍ ചിത്രം
കൊല്‍ക്കത്ത: മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമെന്ന് സിപിഎം വിലയിരുത്തിയ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബംഗാളില്‍ എത്തിയ കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മമതയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കൂടിയായ കമല്‍ഹാസന്‍ പറഞ്ഞു.അതേസമയം തന്റെ സന്ദര്‍ശന ലക്ഷ്യത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കമല്‍ തയ്യാറായില്ല.
കമലിന്റെ ഇടതുപക്ഷ നിലപാടുകള്‍ സിപിഎം സോഷ്‌യല്‍ മീഡിയകളിലും മറ്റും ഉയര്‍ത്തിക്കാണിച്ചിരുന്നു. കമല്‍ഹാസന്‍, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തൊടൊപ്പം നില്‍ക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ്് പിണറായി വിജയനെ തുടര്‍ച്ചയായി കാണുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെ കമല്‍ഹാസന്‍ പുകഴ്ത്തുകയും ചെയ്തത് കേരളത്തിലെ സിപിഎം അണികള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പഴയ ബന്ധം പുതുക്കുന്നതിനും തെരഞ്ഞെടുപ്പില്‍ ആശീര്‍വാദം തേടിയുമാണ് മമത ബാനര്‍ജിയെ സന്ദര്‍ശിക്കുന്നതെന്ന്് കമല്‍ഹാസന്‍ പറഞ്ഞു. ഇതിന്റെ കൂട്ടത്തിലാണ് മമതയ്ക്കായി തന്റെ സ്വന്തം പാര്‍ട്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കഴിഞ്ഞദിവസം കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. 50 ലക്ഷത്തോളം തൊഴില്‍ സൃഷ്ടിക്കും വനിതകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കും എന്നത് അടക്കം നിരവധി വാഗ്ദാനങ്ങളും കമല്‍ഹാസന്‍ മുന്നോട്ടുവെച്ചിരുന്നു.തമിഴ്‌നാട്ടില്‍ തങ്ങള്‍ ഒറ്റയ്ക്കാണ് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post