സംസ്ഥാന പൊലീസ് ആസ്ഥാനത്തിനു മുകളില്‍ വീണ്ടും ഡ്രോണ്‍. ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്കു സമീപം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ കണ്ടത്. ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ പിന്നീട് ഡ്രോണ്‍ കണ്ടെത്താനായില്ല.
അഇതിന് മുന്‍പും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു. അന്ന് സമീപത്തെ കല്യാണ ഓഡിറ്റോറിയത്തില്‍ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ ക്യാമറ നിയന്ത്രണം വിട്ട് ആസ്ഥാനത്തിനു മുകളിലൂടെ പറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വേളി വിഎസ്എസ്സിക്കു സമീപവും കോവളം ബീച്ച് ഭാഗത്തും പറന്ന അജ്ഞാത ഡ്രോണിനെ കുറിച്ചു പൊലീസിന് ഇതേവരെ കാര്യമായ വിവരം ലഭിച്ചില്ല. അര്‍ധരാത്രിയില്‍ ഡ്രോണ്‍ പറന്നതിനെത്തുടര്‍ന്ന് സൈനിക വിഭാഗങ്ങളും പൊലീസും വിമാനത്താവള അധികൃതരും അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചു.
Discussion about this post