കൊല്ലം ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷന് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് 18 വയസ്സായിട്ടുണ്ട്. കുട്ടിയുടെ ആധാര്‍ കാര്‍ഡ് കൈവശമുണ്ടെന്നും റോഷന് പറഞ്ഞു.
പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെയൊപ്പം ഇറങ്ങിവരികയായിരുന്നു. പെണ്‍കുട്ടിയുമായി ആദ്യം മംഗലാപുരത്തേക്കാണ് പോയതെന്നും റോഷന് പറഞ്ഞു. അതേസമയം റോഷനുമായി പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒളിച്ചോടിയതെന്നുമാണ് പെണ്‍കുട്ടി അറിയിച്ചത്
ഇന്നാണ് രണ്ടു പേരും പോലീസ് പിടിയിലായത്. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത് . ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന് സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരമാണ് പോലീസില്‍നിന്നു ലഭിക്കുന്നത്.
Discussion about this post