ആലപ്പുഴ: ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കാസർകോട് സ്വദേശിനി ഷിറിൻ ആണ് അറസ്റ്റിലായത്. മുഹമ്മ സ്വദേശി നൽകിയ പരാതിയിൽ ആണ് നടപടി. ഇയാളിൽ നിന്നും 17 ലക്ഷം രൂപയാണ് ഫർഹത്ത് ഷിറിൻ തട്ടിയെടുത്തത്. സംഭവത്തിൽ പ്രതികളായ ഗുജറാത്ത് സ്വദേശിനിയുൾപ്പെടെയുള്ളവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
ഓഹരിയിൽ നിക്ഷേപിക്കാൻ എന്ന പേരിൽ ആയിരുന്നു പ്രതികൾ മുഹമ്മ സ്വദേശി സിറിൽ ചന്ദ്രനിൽ നിന്നും ഓൺലൈൻ ആയി പണം വാങ്ങിയത്. എന്നാൽ ഈ പണം ഓഹരിയിൽ നിക്ഷേപിച്ചിരുന്നില്ല. താൻ കബളിക്കപ്പെടുകയാണെന്ന് വ്യക്തമായതോടെ സിറിൽ പോലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിൽ സിറിലിൽ നിന്നും ആറ് പേർ പണം പിൻവലിച്ചതായി പോലീസ് കണ്ടെത്തി. ഇതിൽ ഗുജറാത്ത് സ്വദേശിനി പിൻവലിച്ച പണം ഫർഹത്തിന്റെ അക്കൗണ്ടിലേക്ക് ആണ് മാറ്റിയിരുന്നത്. ഇത് വ്യക്തമായതോടെയായിരുന്നു ഫർഹത്തിനെ അറസ്റ്റ് ചെയ്തത്.
Discussion about this post