മലപ്പുറം: തിരൂര്‍ മലയാള സര്‍വകലാശാലയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മുതിര്‍ന്ന നേതാവുമായ പ്രൊഫസര്‍ വി ടി രമയെ അപമാനിച്ച് അധ്യാപകന്. മലയാള വിഭാഗം അധ്യാപകനായ മുഹമ്മദ് റാഫി എന്നയാളാണ് ലൈബ്രറിയില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ അപമാനിച്ചത്.
മത വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകാരികളെന്നും, നിങ്ങളെ വെറുക്കുന്നുവെന്നും അധ്യാപകന് പറയുന്ന വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വളരെ മോശമായാണ് ഇയാള്‍ വനിത കൂടിയായ സ്ഥാനാര്‍ത്ഥിയോട് പ്രതികരിക്കുന്നത്. ഇതിന്റെ വീഡിയൊ ഉള്‍പ്പടെ വി ടി രമ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
https://youtu.be/JDCgMUWxcRc
‘സര്‍വകലാശാലയില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സംഘവും പരാതി കൊടുക്കാന്‍ തയ്യാറാവാത്തതുകൊണ്ടും ഈ പ്രശ്നത്തോട് മാന്യമായി ഇടപെട്ടതുകൊണ്ടും നടപടികള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് അറിഞ്ഞത്. അവരുടെ കൂടെ ഉണ്ടായിരുന്ന മീഡിയ വണ്‍ ചാനലുകാരനാണ് ഇപ്പോള്‍ പരാതി.’ എന്നിങ്ങനെയാണ് സംഭവത്തെ കുറിച്ച് മുഹമ്മദ് റാഫി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.
https://www.facebook.com/muhammedrafi.nv/posts/2044266932288370
Discussion about this post