ആം ആദ്മി നേതാവും പഞ്ചാബ് സിറ്റിങ് എംപിയുമായ ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍ ചേര്‍ന്നു. ഫതേഗര്‍ സാഹിബ് മണ്ഡലത്തിലെ എംപിയാണ് ഖല്‍സ. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.
ബിജെപി സഖ്യ കക്ഷിയായ ശിരോമണി അകാലിദളിലായിരുന്ന ഖല്‍സ പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 2014-ല്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് എംപിയായ അദ്ദേഹത്തെ 2015-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
രാജ്യത്തെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ഒരേ ഒരു പാര്‍ട്ടിക്കേ സാധിക്കുവെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ഖല്‍സ പറഞ്ഞു. യാതൊരു ഉപാധികളും വെക്കാതെയാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post