ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെ പാക്കിസ്ഥാനിലെ നാലോളം ഭീകര ക്യാമ്പുകള്‍ അടിയന്തരമായി അടപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ . ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത പ്രത്യാക്രമണം ഇനിയുമുണ്ടാകുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്യാമ്പുകള്‍ അടച്ചുപൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത് .
മാര്‍ച്ച് 16 ന് പാക് അധീനകാശ്മീരിലെ നിക്യാലില്‍ ലഷ്കര്‍ ഇ തൊയ്ബയുടെയും പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും ഉന്നതവൃത്തങ്ങള്‍ യോഗം ചേര്‍ന്നതായിട്ടുള്ള വിവരം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട് . അടിയന്തരമായി ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തീവ്രവാദ ക്യാമ്പുകള്‍ അടച്ചു പൂട്ടുവാന്‍ നിര്‍ദേശം നല്‍കിയതായും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട് . ഇനി ഇന്ത്യയ്ക്കെതിരെ വെടിനിറുത്തല്‍ കരാര്‍ ലംഘനം നടത്തിയാല്‍ വന്‍ തിരിച്ചടിയാകും ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകുകയെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട് .
ഇതിന് പിന്നാലെ നിക്യാലയിലേയും , കൊട്ലിലെയും ഭീകരക്യാമ്പുകളും ഓഫീസുകളും അടച്ചു പൂട്ടിയത് . ലഷ്കര്‍ ഭീകരവാദി ആഷ്ഫഖ് ഖാരാല്‍ നേരിട്ട് നടത്തിയിരുന്ന നാല് ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടിയതായിട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം . കൂടാതെ ഹിസ്ബുള്‍ മുജാഹിദിന്‍ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്നിരുന്ന രണ്ട് ഭീകരക്യാമ്പുകളും നിറുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട് .
Discussion about this post