തെരുവുനായശല്യം ചര്‍ച്ച ചെയ്യാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസും അധികൃതരും തമ്മില്‍ വാക് പോര്. അവതാരക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍ മൃഗസ്നേഹികളെന്ന പേരില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതിഷേധിച്ചു.
മൂവാറ്റുപുഴയില്‍ അടക്കം എറണാകുളം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുകയും കടിയേറ്റ് ഒട്ടേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് യോഗം വിളിച്ചുചേര്‍ത്തത്. മൃഗഡോക്ടര്‍മാരും, പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടക്കം ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍, ടെലിവിഷന്‍ അവതാരക രജ്ഞിനി ഹരിദാസിന്റെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ ഉന്നയിച്ച വാദങ്ങളാണ് രൂക്ഷമായ വാക്കേറ്റത്തില്‍ എത്തിച്ചത്.
യോഗം അലങ്കോലപ്പെടുന്നതുകണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തങ്ങളെ വിളിച്ചു വരുത്തി ആക്ഷേപിച്ചെന്ന് ആരോപിച്ച് യോഗം ബഹിഷ്ക്കരിച്ച് ഹാളിന് പുറത്ത് തടിച്ചു കൂടി ബഹളം വച്ച് പിരിഞ്ഞു.
എന്നാല്‍ ശാസ്ത്രീയ വന്ധ്യംകരണത്തിന്റെ ആവശ്യകതയും നായ്ക്കളുടെ സ്വഭാവരീതിയും വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ വികാരപരമായി എന്നേയുള്ളൂവെന്നും ആരെയും അധിക്ഷേപിച്ചതല്ല എന്നുമാണ് മൃഗസ്നേഹികളുടെ നിലപാട്.
Discussion about this post