പശ്ചിമ ബംഗാളില്‍ സിപിഎം തകര്‍ന്നടിയുമെന്ന് എബിപി ന്യൂസ് – നീല്സന് അഭിപ്രായ സര്‍വ്വേ . ബിജെപി നേട്ടമുണ്ടാക്കുമെന്നും കോണ്‍ഗ്രസിന് നിലവിലെ ഒരു സീറ്റ് നഷ്ടമാകുമെന്നും സര്‍വ്വേ പ്രവചിക്കുന്നു .
പശ്ചിമബംഗാളിലെ 42 സീറ്റില്‍ തൃണമൂല്‍ 31 സീറ്റ് നേടുമെന്നാണ് പ്രവചനം കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് സീറ്റ് കുറയും . ബിജെപി 2014 ല്‍ നേടിയ രണ്ട് സീറ്റില്‍ നിന്നും എട്ട് സീറ്റായി നില മെച്ചപ്പെടുത്തും . സിപിഎം രണ്ടില്‍ നിന്നും പൂജ്യത്തിലേക്ക് ചുരുങ്ങും. 34 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ഇടത് മുന്നണി സംസ്ഥാനത്ത് ഒരു ലോകസഭാംഗം പോലുമില്ലാത്ത നിലയിലേക്കാകും കൂപ്പുകുത്തുക .
കഴിഞ്ഞ തവണ നാലിടത്ത് വിജയിച്ച കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത് . ഇടത്മുന്നണിയുമായി സഖ്യത്തിനുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മത്സരിക്കുന്നത് . മാള്‍ഡ സൗത്ത് , ജാംഗിപുര്‍ , ബഹറാംപുര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയെന്ന് സര്‍വ്വേ പറയുന്നു .
ബിജെപിയുടെ വോട്ട് വിഹിതം 17.06 ശതമാനത്തില്‍ നിന്നും 26 ആയി ഉയരും . ആലിപുര്ദാര് , റായ്ഗഞ്ച് , ഡാര്‍ജിലിംഗ് , അസന്‍സോള്‍ , ബാരക്പുര്‍ , ബോംഗോവോണ് , ബാലൂര്‍ഘട്ട് , കൃഷ്ണനഗര്‍ എന്നിവിടങ്ങളിലാണ് ബിജെപി വിജയിക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍ എന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു .
കൊല്‍ക്കത്തയും പരിസരത്തുമുള്ള ഏഴ് സീറ്റും തൃണമൂല്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചനം . തൃണമൂലിന്റെ വോട്ട് ഷെയര്‍ 17.06 ല്‍ നിന്നും 26 ആയി ഉയരുമെന്നും സര്‍വ്വേ പറയുന്നു .
Discussion about this post